 
റാന്നി : പഴവങ്ങാടി ഗവൺമെന്റ് യു.പി സ്കൂളിലെ ശാസ്ത്ര ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബനിറ്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. റാന്നി ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ.സലാം പ്രദർശനം ഉദ്ഘാടനം ചെയ്തു.സി ആർ സി കോ-ഓർഡിനേറ്റർ സൈജു സക്കറിയ കുട്ടികളുടെ കൈയെഴുത്തുമാസിക ലൂമിനസ് പ്രകാശനം ചെയ്തു. ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് പ്രഥമാദ്ധ്യാപകൻ രാജ്മോഹൻ തമ്പി പ്രകാശനംചെയ്തു. പ്രഥമാദ്ധ്യാപകൻ രാജ് മോഹൻ തമ്പി, പി.ടി.എ പ്രസിഡന്റ് ബാബു തോമസ്, ഷിബി സൈമൺ, ബിന്ദു ഗോപകുമാർ, മിനി പി. സദാശിവൻ, നിഷ വിജയൻ, റഷീദ ബീവി, അച്ചാമ്മ സൈമൺ, കോ -കോർഡിനേറ്റർ അജിനി എഫ്. എന്നിവർ നേതൃത്വം നൽകി.