naranammoozhi-
നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ശാസ്ത്ര ദിനാചരണം റാന്നി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി എ സലാം ഉദ്ഘാടനം ചെയ്യുന്നു

റാന്നി : നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ദേശീയശാസ്ത്ര ദിനാചരണത്തിന്റെയും ശാസ്ത്ര നാടക ട്രൂപ്പിന്റെയും ഉദ്ഘാടനം റാന്നി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി എ.സലാം നിർവഹിച്ചു. പ്രധാന അദ്ധ്യാപിക ബിജി കെ നായർ , സ്റ്റാഫ് സെക്രട്ടറി ജോസ് ജോർജ് മൽക്ക്, എസ്. ആർ .ജി കൺവീനർ ദീപ ബെറ്റി തോമസ്, അഞ്ജു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.