പ്രമാടം : പ്രമാടം ഗവ.എൽ.പി സ്‌കൂളിലെ ദേശീയ ശാസ്ത്ര ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ എം.എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് വള്ളിക്കോട് കുട്ടികളുമായി ശാസ്ത്ര സംവാദം നടത്തി. ഹെഡ്മിസ്ട്രസ് എം.ഡി. വത്സല , പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മോഹനൻ , രാജേഷ് ആക്ലേത്ത് എന്നിവർ പ്രസംഗിച്ചു.