അടൂർ : കോൺഗ്രസ് മണക്കാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശിൽപ്പശാല നടത്തി. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബിജിലി ജോസഫ്, ഏഴംകുളം അജു, യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ,കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, ബ്ളോക്ക് ജനറൽ സെക്രട്ടറി ശാന്തൻപിള്ള,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ ചന്ദ്രൻ, ജില്ലാ സി.യു.സി റിസോഴ്സ് പേഴ്സൺമാരായ മറിയാമ്മ തരകൻ,ചെറിയാൻ ചെന്നീർക്കര, ഷിബു ചുങ്കത്തിൽ എന്നിവർ പ്രസംഗിച്ചു.