
പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിൽ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ സേവനം നൽകുമെന്ന് നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അറിയിച്ചു.
ഇപ്പോൾ മണ്ഡലമകരവിളക്ക് കാലയളവിൽ മാത്രമാണ് ഇടത്താവളം പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ ശബരിമല സീസണിൽ ഇടത്താവളത്തിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ നഗരസഭ ഏർപ്പെടുത്തിയിരുന്നു.
മാസ പൂജയ്ക്കായി നടതുറക്കുന്ന ദിവസങ്ങളിൽ അന്നദാനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ സന്നദ്ധസംഘടനകൾ തയാറായിട്ടുണ്ട്. ഈ മാസം നട തുറന്ന ദിവസങ്ങളിൽ അയ്യപ്പഭക്തർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.