ellu

പത്തനംതിട്ട : ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ധനസഹായത്തോടെ വള്ളിക്കോട് തട്ട ഏലായിൽ ഇടവിളയായി 10 ഹെക്ടർ സ്ഥലത്ത് എള്ള്, പയർ എന്നിവയുടെ കൃഷി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനംചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജി. സുഭാഷ്, ഗീത, ഗ്രാമപഞ്ചായത്ത് അംഗം പത്മാ ബാലൻ, കൃഷിഓഫീസർ എസ്.രഞ്ചിത്ത് കുമാർ, അസി.കൃഷി ഓഫീസർ സി.അനീഷ് കുമാർ, ജി.രാജേഷ്, അംബുജാക്ഷൻ, ബാലചന്ദ്രൻ നായർ, രാമചന്ദ്രൻ, ജനാർദ്ദനൻ നായർ, ദിവാകരൻ, പ്രതാപചന്ദ്രൻ നായർ, പുണ്ഡരികാക്ഷൻ എന്നിവർ പങ്കെടുത്തു.