school
തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രസീന പി.ആർ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുമൂലപുരം എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ വാർഷികാഘോഷം നടന്നു. വിരമിക്കുന്ന അദ്ധ്യാപിക എസ്.അജിതയ്ക്ക് യാത്രയയപ്പ് നൽകി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ ഡി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫോട്ടോ അനാച്ഛാദനവും മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, സ്കൂൾ മാനേജർ പി.ടി. പ്രസാദ്, നഗരസഭാ അംഗം ഫിലിപ്പ് ജോർജ്ജ്, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് അജിത എ.കെ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ കെ.പി, സീനിയർ അദ്ധ്യാപിക ജയാ വാസുദേവൻ, സ്റ്റാഫ് സെക്രട്ടറി മെർലിൻ മേരി ഏബ്രഹാം, അദ്ധ്യാപിക അജിത എസ്. എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു.