 
തിരുവല്ല: ഉത്തർപ്രദേശിൽ സോഷ്യലിസ്റ്റുകൾ ചരിത്ര വിജയം നേടുമെന്നും പ്രാദേശിക പാർട്ടികളുടേയും ഇടതു പാർട്ടികളുടെയും ബദൽ രാഷ്ട്രീയ സംവിധാനം രൂപപ്പെടുമെന്നും ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽസെക്രട്ടറി ഡോ.വർഗീസ് ജോർജ് പറഞ്ഞു. എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ യുവജന പ്രക്ഷോഭത്തിന് തയറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി.തോമസ്, കെ.എസ്.ടി.സി സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ, ഐ.കെ.രവീന്ദ്രരാജ്, മഞ്ജുമോൾ, രാജൻ മത്തായി, ജോൺസൺ, ഹരിലാൽ, ശശികുമാർ, റെജി കൈതവന, മുരളീധരൻ, സുരേഷ് ബാബു, ജയൻ, റോഷിനി ബിജു, പി.പി.ജോൺ, അഖിൽ, പ്രസു കാട്ടാമറ്റം എന്നിവർ പ്രസംഗിച്ചു.