തിരുവല്ല: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകാനുള്ള 8% ക്ഷാമബത്ത കുടിശിക ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 2021 ജനുവരി ഒന്നു മുതൽ രണ്ട് ശതമാനവും ജൂലായ് ഒന്നുമുതലുള്ള മൂന്ന് ശതമാനവും 2022 ജനുവരി 1 മുതലുള്ള 3% ക്ഷാമബത്തയുമാണ് അദ്ധ്യാപകർക്കും സംസ്ഥാന ജീവനക്കാർക്കും ലഭിക്കാനുള്ളത്. യോഗത്തിൽ കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, ബൈജു തോമസ്, ആനി മാത്യു എന്നിവർ പ്രസംഗിച്ചു.