sini-sabu
സിനി സാബു

തിരുവനന്തപുരം: കേന്ദ്ര യൂത്ത് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്‌കീമും ചേർന്ന് നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ സംസ്ഥാനതല മത്സരത്തിൽ പത്തനംതിട്ട ചിറ്റാർ സ്വദേശിനി സിനി സാബു ഒന്നാം സ്ഥാനവും ദേശീയ യൂത്ത് പാർലമെന്റിൽ മത്സരിക്കാനുള്ള യോഗ്യതയും നേടി. പാലക്കാട് വേട്ടേക്കര സ്വദേശിനി അഞ്ജന. ബി രണ്ടാം സ്ഥാനവും കോഴിക്കോട് കരുമല സ്വദേശിനി ബിസ്ന ചന്ദ്രൻ മൂന്നാം സ്ഥാനവും നേടി.

കേരള സർവകലാശാല സെനറ്റ് ചേമ്പറിൽ നടന്ന സംസ്ഥാനതല യൂത്ത് പാർലമെന്റ് മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കെ. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടർ ജി. ശ്രീധർ, എൻ.വൈ.കെ ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്രിൻ, എറണാകുളം ജില്ലാ യൂത്ത് ഓഫീസർ അശ്വിൻ കുമാർ എന്നിവർ പങ്കെടുത്തു. അജിത്ത് വെണ്ണിയൂർ, ഡോ. ബി അശോക്, ഡോ. വിനീത ടി.ആർ, ഡോ. നിത്യ കെ.പി. എന്നിവർ വിധികർത്താക്കളായി.