അടൂർ : പന്നിവിഴ പീഠികയിൽ ഭഗവതിക്ഷേത്രത്തിലെ തിരുമുടി എഴുന്നെള്ളത്ത് ഉത്സവത്തിന് 5ന് കൊടിയേറും. 13നാണ് തിരുമുടി എഴുന്നെള്ളത്ത്. 5ന് പുലർച്ചെ 5.30ന് മഹാഗണപതിഹോമം, 6.30ന് പൊങ്കാല ഷേർളിബായി സി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 11ന് ഉഷഃപൂജ, എതിരേറ്റുപൂജ, വൈകിട്ട് 5.30ന് അടിമുറ്റത്ത് മഠം തന്ത്രിയുടെ പ്രതിനിധി കൊടിയേറ്റ് നിർവഹിക്കും. വൈകിട്ട് 7ന് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്യും. മാർച്ച് 6 മുതൽ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ആചാര്യൻ മധുസൂദനനാണ്. 11ന് രാത്രി 8മുതൽ ചാക്യാർകൂത്ത്, 12ന് ഉച്ചയ്ക്ക് 12ന് കളമെഴുത്തു പാട്ടും, രാത്രി 7.30 മുതൽ കേശഭാരം കഥകളി ഗ്രൂപ്പിന്റെ മേജർസെറ്റ് കഥകളി, 11മുതൽ തിരുവാതിര തിരുനാൾ എഴുന്നെള്ളത്ത്, താലപ്പൊലി, തിരുമുടി എഴുന്നെള്ളത്ത് ഉത്സവദിനമായ രാവിലെ 11ന് കലശപൂജ,കലശാഭിഷേകം, അലങ്കാരപൂജ, 12 ന് കളമെഴുത്തും പാട്ടും, വൈകിട്ട് 3.30ന് വേലകളി, വൈകിട്ട് 5.30ന് വേലകളി, പഞ്ചവാദ്യം, കൊടി, കുട, തഴ, ചാമരം എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്, പകൽകാഴ്ച, 7.30 മുതൽ പീഠികയിൽ ഭഗവതി ക്ഷേത്ര ആസ്ഥാന സംഗീതവിദ്വാൻ ഡോ.അടൂർ പി. സുദർശനന്റെ സംഗീതസദസ്, രാത്രി 11.30ന് എതിരേൽപ്പ് എഴുന്നെള്ളത്ത്, വടക്കോട്ടിറക്കം, 1.30ന് തിരുമുടിപേച്ച്, ഭൈരവി ഭൈരവനൃത്തം, 2.30ന് തിരുമുടി എഴുന്നെള്ളത്ത്, 3.30ന് വലിയകാണിക്ക, 3.50 ന് കൊടിയിറക്കം, ആകാശദീപകാഴ്ച.