തിരുവല്ല: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകാനുള്ള 8% ക്ഷാമബത്ത കുടിശിക ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 2021 ജനുവരി ഒന്നു മുതൽ രണ്ട് ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും 2022 ജനുവരി 1 മുതലുള്ള 3% ക്ഷാമബത്തയുമാണ് അദ്ധ്യാപകർക്കും സംസ്ഥാന ജീവനക്കാർക്കും ലഭിക്കാനുള്ളത്. സംസ്ഥാന ബഡ്ജറ്റിൽ ഇത് പ്രഖ്യാപിക്കണമെന്നും ഏപ്രിൽ ഒന്നുമുതൽ പണമായും അതിനു മുൻപുള്ള ക്ഷാമബത്ത പി.എഫിൽ ലയിപ്പിക്കണമെന്നും ടീച്ചേഴ്സ് സെന്റർ നേതൃയോഗം ആവശ്യപ്പെട്ടു. കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, ബൈജു തോമസ്, ആനി മാത്യു എന്നിവർ പ്രസംഗിച്ചു.