മല്ലപ്പള്ളി: കുന്നന്താനം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.കുന്നംന്താനത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളായ കവിയൂർ,കല്ലൂപ്പാറ എന്നി പഞ്ചായത്തുകളിൽ നിന്നും അടക്കംവളരെ അധികം രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയാണിത്. കിടത്തിച്ചികിത്സ ഇവിടെ അത്യാവശ്യമാണ്. അടിയന്തരമായി ഇതിന് പരിഹാരം കാണേണ്ടതാണ്. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കും. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാകോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ അഡ്വ.ബിബിത,ഗ്രേസിമാത്യു മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാലതിസുരേന്ദ്രൻ ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം സംസ്ഥാനസെക്രട്ടറി അജിൻ കുന്നന്താനം ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ദീപുതെക്കേമുറി , ദളിത്കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സൂരജ് മൻമദൻ,മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുബിറിദേശ്, കോൺഗ്രസ്‌ നേതാക്കളായ എബ്രഹാം വർഗീസ് പല്ലാട്ട്, പുരുഷോത്തമൻ പിള്ള, ചന്ദ്രൻപിള്ള വടശേരി മണ്ണിൽ, അച്ചൻകുഞ്ഞുകാഞ്ഞിരത്താമണ്ണിൽ,ശശിധരൻ ആഞ്ഞിലിത്താനം, റിദേശ് ആന്റണി,മാത്യു ചെറിയാൻ,അലക്സ്‌ പള്ളിക്കപറമ്പിൽ,വർഗീസ്മാത്യു,ഷാജൻപോൾ മറിയാമ്മകോശി,ഷാജിപാമല എന്നിവർ പ്രസംഗിച്ചു.