1
ആക്ഷൻ കൗൺസിൽ യോഗത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഉണ്ണികൃഷ്ണന്റ് നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തുന്നു.

മല്ലപ്പള്ളി : എഴുമറ്റൂർ പോസ്റ്റാഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും എ.ടി.എം. സൗകര്യമുള്ള ബഹുനില കെട്ടിടം നിർമ്മിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി മാസ് പെറ്റീഷൻ നല്കും. ഇതിനായുള്ള ഒപ്പ് ശേഖരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ റിട്ട. അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ ഉണ്ണികൃഷ്ണൻ നായർ തുടക്കം കുറിച്ചു. വിവിധ ആവശ്യങ്ങൾക്കായി സ്ഥാപനത്തിൽ എത്തുന്ന പൊതുജനങ്ങൾക്കും ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്കും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. ബഹുനില കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ട് വർഷങ്ങളായി. ജനപ്രതിനിധികളും. മേലധികാരികളും അടിയന്തരമായി ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ശ്രീകുമാർ പ്ലാവറ, സതീഷ് ശരണ്യാ ഭവൻ, റോയി വർജീസ് ജോഷി കരിപ്പൂര്, പി.ഐ ശാമുവേൽ, മുഹമ്മദ് സാലി ശീതക്കുളം, ശ്രീകുമാർ തോലമ്മാങ്കൽ , ഉണ്ണികൃഷ്ണൻ നായർ ചുട്ടുമണ്ണിൽ, പ്രദീപ് കോട്ടാറ്റ് എന്നിവർ സംസാരിച്ചു.