 
ചെങ്ങന്നൂർ: കേരളത്തിലെ റേഷൻ വ്യാപാരികളെ സംരക്ഷിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ടി മധു സൂധനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ, സെക്കട്ടറി എൻ.ഷിജീർ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് കാരക്കാട്, രാജീവ് ചേർത്തല, കെ.എൻ രാജശേഖര പിളള, ബാബുക്കുട്ടി, രാജു മേലേപാണ്ടിയിൽ, വർഗീസ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സന്തോഷ് കാരക്കാട് (പ്രസിഡന്റ്), ബാബുക്കുട്ടി (വൈസ് പ്രസിഡന്റ്), കെ.എൻ രാജശേഖര പിളള (ജനറൽ സെക്രട്ടറി), രാജു മേലേപാണ്ടിയിൽ (ട്രഷറർ) എന്നിവരെ തിരിഞ്ഞെടുത്തു.