1
തിരുമാലിട മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര മല്ലപ്പള്ളി ടൗണിൽ എത്തിയപ്പോൾ

മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കാവടി ഘോഷയാത്രയോടു കൂടി സമാപിച്ചു. പരിയാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ കാവടി ഘോഷയാത്ര ഒരു മണിയോടുകൂടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായി മണിമലയാറിന്റെ തീരത്തെ തിരുമാലിടക്ഷേത്രത്തിൽ എത്തിച്ചേർന്നു. കാവിടിയാട്ടത്തിനു ശേഷം ഭഗവത് പ്രസാദം ഉച്ചഭക്ഷണമായി നല്കി. ശിവരാത്രി പൂജ തൊഴുത് ഭക്തരുടെ പന്ത്രണ്ട് ദിവസത്തെ വ്രതം ശുദ്ധിയുടെ നാളുകൾക്ക് വിരാമമായി.