temple
ചാത്തങ്കരി ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ സ്വാമി ശിവബോധനന്ദ പ്രഭാഷണം നടത്തുന്നു.

തിരുവല്ല: യുദ്ധഭീതിയിൽ കഴിയുമ്പോൾ ലോകത്തിന് സമാധാനം പകരാൻ ശ്രീനാരായണ ഗുരുവിന്റെ സൂക്തങ്ങൾക്ക് കഴിയുമെന്ന് കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠധിപതി സ്വാമി ശിവബോധനന്ദ പറഞ്ഞു. ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചാത്തങ്കരി ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഗുരുവും ശിവനും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ മനുഷ്യന് ഉണ്ടാകണം. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണമെന്നും ഗുരു കൽപ്പിച്ചിട്ടുണ്ട്. ഗുരുവിന്റെ ഈ പ്രസക്തമായ ദർശനങ്ങൾ വേണ്ടവിധം മനനം ചെയ്യാത്തതാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം. വിവേകശാലികളായ മനുഷ്യർ ഗുരുസൂക്തങ്ങൾ ജീവിതത്തിൽ പാലിക്കണമെന്നും സ്വാമി പറഞ്ഞു. ശാഖാ പ്രസിഡന്റ് സന്തോഷ് പെരുമാതയിൽ, സെക്രട്ടറി ബൈജു മണ്ണങ്കര, വൈസ് പ്രസിഡന്റ് ഉദയൻ വളയംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.