 
റാന്നി : എസ്.എൻ.ഡി.പിയോഗം റാന്നി യൂണിയനെ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ശാഖാകൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചെയർമാൻ വി.കെ.വാസുദേവൻ അദ്ധ്യക്ഷനായിരുന്നു. യൂണിയനിലെ മുതിർന്ന ശാഖാ പ്രസിഡന്റ് ടി.കെ.കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ പ്രമോദ് വാഴാംകുഴി യോഗത്തെപ്പറ്റി വിശദീകരിച്ചു. സി.ജി.വിജയകുമാർ, സോമരാജൻ അരയ്ക്കനാലിൽ, വിശ്വനാഥൻ കോട്ടാംപാറ, കമലാസനൻ അത്തിക്കയം, പ്രസാദ് ആങ്ങമൂഴി, ശോഭന മുക്കം, ചിറ്റാർ ശാഖാ പ്രസിഡന്റ് ജയപ്രകാശ് എന്നിവർ സംസാരിച്ചു. യൂണിയൻ കെട്ടിടം ജപ്തി നടപടികളിൽ നിന്ന് മോചിപ്പിക്കണമെന്നും മൈക്രോഫിനാൻസ് മുഴുവൻ തുകയും അടച്ച യൂണിറ്റുകളെ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു.