പ്രമാടം : വള്ളിക്കോട് പഞ്ചായത്ത് തട്ട ഏലായിൽ കൊയ്ത്തിന് ശേഷം ഇടവിള കൃഷി ആരംഭിച്ചു. പത്ത് ഹെക്ടർ സ്ഥലത്താണ് എള്ള്, പയർ എന്നീ കൃഷി തുടങ്ങിയത്. കൃഷിഭവന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, പഞ്ചായത്ത് അംഗങ്ങളായ ജി.സുഭാഷ്, എൻ. ഗീതാകുമാരി, പത്മ ബാലൻ, കൃഷി ഓഫീസർ എസ്.രഞ്ജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.