പ്രമാടം : മല്ലശേരി വൈ.എം.സി.എ കുടുംബ സംഗമം ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ കോളേജ് പ്രിൻസിപ്പൽ ജെസി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, രാജു ജോൺ, ബിജുമോൻ.കെ. സാമുവേൽ, പോൾ.വി.ജോഷ്വ, ജോൺസൺ കരിമരത്തിനാൽ, ഡോ.മാമ്മൻ സഖറിയ, പി.വി. ജോസഫ്, റോയ്സ് മല്ലശേരി, സി.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.