anish
അനീഷ്

ചെങ്ങന്നൂർ: പിടിച്ചുപറിക്കേസിലെ ഒന്നാം പ്രതിയെ വെണ്മണി പൊലീസ് അറസ്റ്റുചെയ്തു.കഴി‌ഞ്ഞമാസം 13ന് രാത്രി 7.30നാണ് സംഭവം. ചെറിയനാട് ചെറുവല്ലൂർ കൊല്ലകടവ് തൊണ്ടലിൽ തെക്കെതിൽ അനീഷ് (34) ആണ് അറസ്റ്റിലായത്. മാവേലിക്കര അറനൂറ്റിമംഗലം സ്വദേശിയെ വീട്ടിൽ നിന്നും വെൽഡിംഗ് ജോലിക്കുള്ള അളവെടുക്കാനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി മാമ്പ്ര പാടത്തിനു നടുക്ക് റോഡിൽ എത്തിച്ചു. തുടർന്ന് ദേഹോപദ്രവമേല്പിച്ച ശേഷം 23000 രൂപയും ഒന്നര പവന്റെ സ്വർണമാലയും സ്മാർട് ഫോണും സംഘം അപഹരിച്ചു. ഈ കേസിൽ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതിയ കോടതിയിൽ ഹാജരാക്കി ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.