ചെങ്ങന്നൂർ: മകളുമായി വീട്ടിലേക്കു മടങ്ങവേ ബൈക്കിലെത്തിയ ആൾ സ്‌കൂട്ടർ യാത്രക്കാരിയുടെ മാല മോഷ്ടിച്ചു. ചെങ്ങന്നൂർ-മാവേലിക്കര റോഡിൽ ചെറിയനാട് ഓട്ടാഫീസിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ചെറിയനാട് മാമ്പ്ര മുറിയിൽ പടിഞ്ഞാറേവീട്ടിൽ ഗിരിജ (46)യുടെ രണ്ടര പവൻ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. മകളെ സ്‌കൂളിൽ നിന്നു വിളിച്ചു കൊണ്ടു വീട്ടിലേക്കു വരുന്നതിനിടെ പിന്നാലെയെത്തിയ ആൾ ബൈക്കിലിരുന്നു തന്നെ മാല പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു. വെണ്മണി പൊലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും മോഷ്ടാവ് കോടുകുളഞ്ഞി ഭാഗത്തേക്കാണ് പോയതെന്നും വെണ്മണി പൊലീസ് ഇൻസ്‌പെക്ടർ ജി. രമേഷ് പറഞ്ഞു.