 
റാന്നി : വലിയകാവ് പൊന്തൻപുഴ റോഡിൽ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. വനമേഖലയിൽ സ്ഥിതി ചെയ്യുന്ന രണ്ടു മരങ്ങളാണ് കാലങ്ങളായി യാത്രക്കാർക്ക് ഭീഷണി ഉയർത്തി റോഡിലേക്ക് ചാഞ്ഞു കിടക്കുന്നത്. നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡി.എഫ്.ഒ യുടെയും മുമ്പാകെ പരാതികൾ അറിയിച്ചിട്ടും നാളിതുവരെയായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. കഴിഞ്ഞ മാസം പത്തിനാണു സ്ഥിതി വിവരിച്ചു അധികൃതർക്ക് പരാതി നൽകിയത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇതുവഴിയുള്ള റോഡിന്റെ സ്ഥിതിയും പരിതാപകരമാണ്.