തിരുവല്ല: ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നെസ് അസോസിയേഷൻ പോണ്ടിച്ചേരിയിൽ സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കാരയ്ക്കൽ സ്വദേശി മനു കൃഷ്ണനെ ബി.ജെ.പി ആദരിച്ചു. ബി.ജെ.പി പെരിങ്ങര 145-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനു കൃഷ്ണനെ വീട്ടിലെത്തി സംസ്ഥാന കൗൺസിൽ അംഗം സി.രവീന്ദ്രനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. പെരിങ്ങര പഞ്ചായത്ത് പത്താം വാർഡ് എസ്.സനിൽ കുമാരി ഫലകം നൽകി.ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കൽ, ജനറൽ സെക്രട്ടറി പ്രശാന്ത്, 11-ാം വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ദേവരാജൻ, ജനറൽ സെക്രട്ടറി സൂരജ്, സേവാഭാരതി കൺവീനർ അനീഷ് ചന്ദ്രൻ, അശോക് എന്നിവർ പങ്കെടുത്തു.