ചന്ദനപ്പള്ളി : സ്‌നേഹസ്പർശം പരിപാടിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ചന്ദനപ്പള്ളിയിലെ ഏറ്റവും പ്രായം കൂടിയ നൂറുവയസ് തികയുന്ന കാഞ്ഞിരത്തിനുമുട്ടിൽ ചിന്നമ്മ ഗീവർഗിസിനെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് എബിൻ സജി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകനായ ജോസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ലിസി റോബിൻസ് , കെ.ജി സാമുവൽ കാഞ്ഞിരത്തിനുമുട്ടിൽ, കെ.ജി കോശി കാഞ്ഞിരത്തിനുമുട്ടിൽ, സൂസൻ കോശി, സ്മിജ കോശി, സിജാ കോശി, മേരികുട്ടി , കുഞ്ഞുകുഞ്ഞമ്മ , അമ്മിണി വർഗീസ് , ബാബുക്കുട്ടി വിലയിൽ, ലീലാമ്മബാബു വിളയിൽ, അന്നമ്മ പാപ്പച്ചൻ ജോസ് ദാനിയേൽ വടക്കേതിൽ, പൊന്നൂസ് സാമൂവൽ പുതുപ്പറമ്പിൽ, റോബിൻസ് കോശി ലിയാബിൻവില്ല, ഏബ്രഹാം സാമുവൽ കോപ്പാറ, രാജു വിലയിൽ , രാജമ്മ എന്നിവർ പങ്കെടുത്തു.