പത്തനംതിട്ട: റബർ ബോർഡും കേന്ദ്രസർക്കാരും വ്യാപാരികളുടെ പക്ഷം ചേർന്ന് റബർ വിലയിടിച്ച് കർഷകരെ ചൂഷണം ചെയ്യാൻ സഹായിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ സമ്മേളനം ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ വിശ്വംഭരൻ, അബ്ദുൽ കലാം ആസാദ്, സലിം പെരുനാട്, ജോജി ഇടകുന്നിൽ,കെ .വി രാജൻ, ജോസ് ഇല്ലിരിക്കൽ, അജി അലക്‌സ്, ടി.എൻ രാജശേഖരൻ, വി.എം ചെറിയാൻ, തോമസ് മാത്യു, നജീർ പന്തളം, ജോർജ് ജോസഫ്, എം.ആർ ഗോപകുമാർ, റഹീം കുട്ടി കാട്ടൂർ, വല്ലാറ്റുർ വാസുദേവൻപിള്ള , കെ .കെ അജി,രജി മടയിൽ എന്നിവർ സംസാരിച്ചു.