 
ചെങ്ങന്നൂർ: മലപ്പുറം അരീക്കോട് ഭിന്നശേഷിക്കാരിയായ മകളെ തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാമോർച്ച ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാ സെക്രട്ടറി സുഷമ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈലജ രഘുറാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിന്ധു ലക്ഷ്മി, ട്രഷറാർ ശ്രീലക്ഷ്മി, സെക്രട്ടറി സിന്ധു സന്തോഷ്, നഗരസഭാ കൗൺസിലർ ഇന്ദു രാജൻ, കൃഷ്ണ, റോഷിണി, സുമിത്ര രമേശ്, ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.