ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ പാണ്ടനാട് യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. തടഞ്ഞുവച്ച പെൻഷൻ ഡി.ആർ കുടിശിക എത്രയും വേഗം അനുവദിക്കണം, സർക്കാർ നടപ്പാക്കാൻ പോകുന്ന മെഡിസിപ്പ് ഇൻഷ്വറൻസിൽ വിഹിതം അടയ്ക്കുന്നതിൽ നിന്നും ഒരാളെ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിൽ അവതരിപ്പിച്ചു. ഭരണസമിതി ഭാരവാഹികളായി ടി.കെ.ചന്ദ്രചൂഡൻ നായർ തെക്കേടത്ത്(പ്രസിഡന്റ്), ടി.കെ.ശിവദാസ് ഉഷസ്(പാണ്ടനാട് വെസ്റ്റ് സെക്രട്ടറി), എൻ.ശശികുമാർ മണലിൽ പഞ്ചവടി(ട്രഷറാർ) എന്നിവരേയും 19 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.