അടൂർ : സമൂഹത്തിൽ വിഷംപടരാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി ശിവരാത്രി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പെരിങ്ങനാട് തൃശ്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശിവരാത്രി മഹാസമ്മേളനവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃദീയ ശിവരാത്രി പുരസ്കാരം സോപാന സംഗീത ഗായകൻ ഞരളത്ത് ഹരിഗോവിന്ദന് മന്ത്രി സമർപ്പിച്ചു. പ്രസിഡന്റ് വികാസ് ടി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ കുമാർ ,ബി. വിജയൻ, പ്രശാന്ത് ചന്ദ്രൻ പിള്ള , ജയചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.