ചെങ്ങന്നൂർ: ശിവപഞ്ചാക്ഷരീ മന്ത്രങ്ങൾ അലയടിച്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽമെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവ‌ർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ നടന്ന ദീപാരാധനയ്ക്കും ദീപക്കാഴ്ചയ്ക്കും ശേഷം രാത്രി 7.40 ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി പി.തിരുമേനിയുടെ സഹ കാർമ്മികത്വത്തിലുമാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. തുടർന്ന് ആകാശദീപ കാഴ്ച. ശ്രീനാരായണ ഗുരുദേവനാണ് ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠ നടത്തിയത്.എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ 65-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ സഹകരണത്തോടെയാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നത്. ശിവരാരാത്രി ദിനമായ ഇന്നലെ രാത്രി 12ന് നെയ്യാട്ട്, ശിവരാത്രി പൂജ, അ‌‌ർ‌ദ്ധയാമ പൂജ എന്നിവ നടന്നു. ഇന്ന് രാവിലെ 5ന് പളളിയുണർത്തൽ, 5.30ന് അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, 6.30ന് ഉഷ പൂജ, 8ന് പന്തീരടി പൂജയും അഘോര ജലധാരയും, ഭാഗവതപാരായണം. 8.15ന് നവകാഭീഷേകം, 8.30ന് മുഴുക്കാപ്പ്, 9ന് ശ്രീഭൂതബലി, 10ന് ഉച്ചപൂജ, ഉത്സവ ശിവപൂജ, 10.15ന് മഹാനിവേദ്യം. 10.30ന് ശിവസഹസ്രനാമ പൂജ, 10.45ന് ഉമാമഹേശ്വര പൂജ, 11ന് നട അടക്കൽ. വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ഭഗവതിസേവ, 6.45ന് ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക്, സോപാന സംഗീതം, 7.30ന് അത്താഴ പൂജ, 8ന് പ്രഭാഷണം എന്നിവ നടക്കും. തുടർന്നുളള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ മാർച്ച് 3ന് രാത്രി 8ന് മേജർസെറ്റ് കഥകളി, 4ന് രാവിലെ 11ന് സർപ്പങ്ങൾക്ക് നൂറും പാലും, രാത്രി 8ന് ഡോ.എം.എം ബഷീറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 5ന് വൈകിട്ട് 4ന് ശീതങ്കൻ തുളളൽ, 5ന് അക്ഷയ നെയ് വിളക്ക്, 6.30ന് പ്രതീകാത്മക കെട്ടുകാഴ്ച, രാത്രി 9.15ന് പളളിവേട്ട പുറപ്പാട്, പൂജ, 9.45ന് പളളിവേട്ട തിരിച്ചുവരവ്, ദീപക്കാഴ്ച, 6ന് വൈകിട്ട് 4ന് ചാക്യാർകൂത്ത്, 6ന് ആറാട്ടുപൂജ, 8ന് ആറാട്ടുവരവ്, സേവ, കൊടിയിറക്ക്, രാത്രി 10ന് ഭരതനാട്യ സന്ധ്യ എന്നിവ നടക്കും.