
പള്ളിക്കൽ : പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം മാർച്ച് 7, 8, തീയതികളിൽ അടൂരിൽ നടക്കും.
മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിലാണ് പരിപാടി. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. മന്ത്രി വീണാജോർജ് മുഖ്യാതിഥിയാകും. കന്നുകാലി പ്രദർശന മത്സരം, ക്ഷീരവികസന സെമിനാർ , ക്ഷീര കർഷകരെ ആദരിക്കൽ , എക്സിബിഷൻ, ഡയറിക്വിസ്, കർഷക മുഖാമുഖം എന്നിവയാണ് പ്രധാന പരിപാടികൾ.