 
മാവേലിക്കര ടി. കെ. മാധവൻ സ്മാരക എസ്. എൻ. ഡി. പി. യൂണിയനിലെ 1187ാം നമ്പർ എസ്. എൻ. ഡി. പി. ശാഖയിലെ വാർഷികപൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ കൺവീനർ ഡോ. ഏ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ യൂണിയൻ അഡ്‌ഹോക്ക് കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ രാജീവ് തെക്കേക്കര, ഷനോജ് പള്ളിക്കൽ ശാഖാ പ്രസിഡന്റ് തമ്പി, സെക്രട്ടറി രഘുവരൻ തുടങ്ങിയവർ സമീപം.
പ്രസിഡന്റായി കെ. തമ്പി, വൈസ് പ്രസിഡന്റ് ഷർമ്മിള, സെക്രട്ടറി ജഗദൻ യൂണിയൻ കമ്മിറ്റി അംഗമായി വിപിൻ കൃഷ്ണൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു