
തിരുവല്ല: പ്ലസ് വൺ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സംഭവത്തിൽ 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ കണ്ണങ്കരമോടി സ്വദേശിയായ അശ്വിൻ ആണ് പിടിയിലായത്. ഇരവിപേരൂരിലെ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾവിട്ട് വീട്ടിൽ പോകാനായി ബസ് കാത്തു നിന്നിരുന്ന വിദ്യാർത്ഥിനിയെ അശ്വിൻ കടന്നുപിടിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അശ്വിൻ ബൈക്കിൽ രക്ഷപെട്ടു. തുടർന്ന് പെൺകുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെയോടെ പ്രതിയെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.