ponnada
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായിട്ട് തിരഞ്ഞെടുത്ത എസ്. കൃഷ്ണ കുമാരിയെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ചെങ്ങന്നൂർ: സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായിട്ട് പാലക്കാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആലാ ചെറുവേലിൽ എസ്. കൃഷ്ണകുമാരിയെ ബി.ജെ.പി ആലാ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പൊന്നാട അണിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ടി. ജി രാജേഷ്, പഞ്ചായത്ത് അംഗം ടി.സി രാജീവ്‌, രാമചന്ദ്രൻ മാലിയിൽ, കെ.ആർ പ്രസന്നകുമാർ, ശിവൻപിള്ള എന്നിവർ പങ്കെടുത്തു.