01-dyfi-pdm
ഡി.വൈ.എ​ഫ് .ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി പ​ന്ത​ളം ബ്ലോ​ക്ക്​ത​ല സം​ഘാ​ട​ക സ​മി​തി​യുടെ രൂ​പി​ക​ര​ണ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.കെ.സ​നോ​ജ് ഉ​ദ്​ഘാ​ട​നം ചെ​യ്യുന്നു

പ​ന്ത​ളം : ഏ​പ്രിൽ അ​വ​സാ​ന വാ​രം പ​ത്ത​നം​തി​ട്ട​യിൽ ന​ട​ക്കു​ന്ന ഡി.വൈ.എ​ഫ് .ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി പ​ന്ത​ളം ബ്ലോ​ക്കുത​ല സം​ഘാ​ട​ക സ​മി​തി രൂ​പീക​രി​ച്ചു. രൂ​പീക​ര​ണ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.കെ.സ​നോ​ജ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ​ന്ത​ളം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡന്റ് എ​ച്ച്.ശ്രീ​ഹ​രി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു .എൻ.സി.അ​ഭീ​ഷ് , പി.ബി.ഹർ​ഷ​കു​മാർ ,ആർ.ജ്യോ​തി​കു​മാർ,ല​സി​ത നാ​യർ,വി.പി.രാ​ജേ​ശ്വ​രൻ നാ​യർ ,കെ.പി.സി.കു​റു​പ്പ് ,ഇ.ഫ​സൽ,ഉ​ദ​യ​കു​മാർ,ഷാ​ന​വാ​സ് ,കെ.പി.ഹ​രി​കു​മാർ,എ.ഷെ​മീർ എ​ന്നിവർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി ആർ.ജ്യോ​തി​കു​മാർ (ചെ​യർ​മാൻ)എൻ.സി.അ​ഭീ​ഷ് (കൺ​വീ​നർ) എ​ന്നീ​വ​രാ​ട​ങ്ങു​ന്ന 101അം​ഗ നിർ​വാ​ഹ സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു.