1
മണിമലയാർ പുനരുജ്ജീവനം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉത്ഘാടനം നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : മണിമലയാർ പുനരുജ്ജീവനി പദ്ധതിയുടെ ഭാഗമായി ആദ്യത്തെ പ്രോജക്ട് കോട്ടാങ്ങൽ പഞ്ചായത്തിൽ ആരംഭിച്ചു. ഇറിഗേഷൻ വകുപ്പും, മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി സംയുക്തമായി ഏറ്റടുത്ത പദ്ധതിയ്ക് കോട്ടാങ്ങൽ കുളയാംകുഴിയിൽ തുടക്കം കുറിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജമിലാ ബി.വി, മെമ്പർമാരായ കരുണാകരൻ കെ.ആർ, ജോളി ജോസഫ്, അഖിൽ എസ്.അഞ്ജലി കെ.പി.,ജെസീലാ സിറാജ്, നീനാ മാത്യു., മൈനർ ഇറിഗേഷൻ എക്സി കൂട്ടീവ് എൻജിനിയർ കോശി പി.എസ്.,ജോയിന്റ് ബി.ഡി.ഒജി.കണ്ണൻ,എ.ഇ ജിക്കി,ഷാഫി,ഏബ്രഹാം പി.എസ്,ആര്യ, തുടങ്ങിയവർ സംസാരിച്ചു. മണിമലയാറ്റിലേക്കുള്ള നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും, തോടുകൾ, കടവുകൾ, മണിമലയാറിന്റെ വൃഷ്ടി പ്രദേശങ്ങളുടെ സംരക്ഷണം, തുടങ്ങിയ പ്രവൃത്തികൾ ഇതിലൂടെ ഏറ്റെടുക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു വരുന്നു.