 
മല്ലപ്പള്ളി: കവുങ്ങും പ്രയാർശ്രീ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിദ്യാഭ്യാസ പ്രോത്സാന സമ്മാനം, ചികിത്സാ സഹായധനം, കലാരംഗത്ത് മികവ് തെളിയിച്ചവർക്ക് സമ്മാനം എന്നിവ വിതരണം ചെയ്തു. സമ്മേളനം അദ്ധ്യാപക കലാവേദി സംസ്ഥാന സെക്രട്ടറി സി.ആർ കൃഷ്ണകുറുപ്പ് നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി മേഖലാ ഓർഗനൈസർ പി.എൻ.വിജയൻ , ടി.എസ് വിജയൻ താഴത്തു വീട്, പഞ്ചായത്തംഗം കെ.കെ.നാരായണൻ ,ഉപദേശക സമിതി സെക്രട്ടറി പി.പി.പ്രസാദ്, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.