റാന്നി : കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് 5 ന് വൈകിട്ട് 3 ന് റാന്നി ഡി.എഫ് .ഒ ഓഫീസിൽ യോഗം നടക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , കർഷക സംഘടനാ ഭാരവാഹികൾ , വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.