പ്രമാടം : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ തൃക്കോവിൽ ക്ഷേത്രത്തിനും തൃപ്പാറ ക്ഷേത്രത്തിനും ഇടയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇതേ തുടർന്ന് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. വേനൽ സമയത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. പൈപ്പ് വെള്ളമാണ് ജനങ്ങളുടെ കുടിവെള്ള മാർഗം. നിരവധി തവണ ജല അതോറിറ്റി ഓഫീസിൽ വിവരം അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥയ്ക്കെതിര കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം പ്രസിഡന്റ് പ്രൊഫ. ജി. ജോൺ ഉദ്ഘാടനം ചെയ്തു. നന്ദകുമാരൻ നായർ, സുഭാഷ്, ഫിലിപ്പ് കിടങ്ങിൽ എന്നിവർ പ്രസംഗിച്ചു.