പ്രമാടം : വള്ളിക്കോട് പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ മിൽമ പ്ളാന്റിലേക്ക് അനധികൃതമായി വെള്ളം നൽകിയ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു.ടി.എ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ബിന്ദു പ്രകാശ്,ബിനോയി.കെ.മാത്യു, ടി.എൻ.രവി,ബി.ബിന്ദു,സദാശിവൻ മഠത്തിൽ,ശ്രീജിത് പ്രഭാകർ, പ്രതാപചന്ദ്രൻ,സുധി.ജി.പിള്ള, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.