അടൂർ: സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ അടൂർ കിളിവയൽ പ്രത്യാശ നഗർ സാന്ത്വന ഭവൻ ഉദ്ഘാടനവും പൊതുസമ്മേളനവും ജീവകാരുണ്യ സഹായ വിതരണവും പാലിയേറ്റീവ് കെയർ, ലൈബ്രറി ഉദ്ഘാടനവും സപ്ലിമെന്റ് പ്രകാശനവും ആറിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 2. 30 ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയെയും വിശിഷ്ടാതിഥികളെയും കിളിവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് സാന്ത്വനം ഭവനിലേക്ക് സ്വീകരിച്ച് ആനയിക്കും. 3 ന് സാന്ത്വനം ഭവൻ കൂദാശ കാതോലിക്ക ബാവയും തിരുമേനിമാരും ഉദ്ഘാടനം ചെയ്യും. സാന്ത്വനം ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും ജീവകാരുണ്യ സഹായ വിതരണവും നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓഫീസ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ലൈബ്രറിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. പ്രസിഡന്റ് ഡോ. ജോൺ സി.വർഗീസ് കോർ എപ്പിസ്കോപ്പ,വർക്കിംഗ് പ്രസിഡന്റ് ഫാ.ജോസഫ് സാമുവേൽ തറയിൽ, ജനറൽ കൺവീനർ ഷെല്ലി ബേബി, ജോ.കൺവീനർമാരായ ബിനു വാര്യത്ത്,സണ്ണി ഡാനിയേൽ,പ്രോഗ്രാം കൺവീനർ തോമസ് ജോൺ, കുഞ്ഞുമോൻ,ജെയിംസ് തെങ്ങമം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു