അടൂർ: അടൂർ ഓർത്തഡോക്സ് കൺവെൻഷൻ 26-ാംമത് സുവിശേഷയോഗം നാളെ മുതൽ മുതൽ 6 വരെ അടൂർ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് കൺവെൻഷൻ നടത്തുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6 മുതൽ 8.30 വരെയാണ് കൺവെൻഷൻ. 4ന് വൈകിട്ട് 6ന് ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ ഫാ.ഫിലിപ്പ് തരകൻ തേവലക്കര,ഫാ.ഷിബു ടോം നിരണം,ഫാ.എബി ഫിലിപ്പ് കാർത്തികപ്പള്ളി എന്നിവർ വചന പ്രഭാഷണം നടത്തും. എല്ലാദിവസവും ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി അദ്ധ്യക്ഷനാകും. കൺവെൻഷൻ ഒഫ് ലൈനായും ഓൺലൈനായും ഉണ്ടാകും. ഗ്രിഗോറിയൻ ടി.വി യിലൂടെയാണ് ഒാൺലൈൻ പ്രക്ഷേപണം. കൺവെൻഷൻ വൈസ് പ്രസിഡന്റ് പ്രൊഫ.ജോർജ് വർഗീസ്, ജനറൽ കൺവീനർ ഫാ. ജോസഫ് സാമുവൽ,സെക്രട്ടറി തോമസ് വർഗീസ് കുറുങ്ങാട്ട്, ട്രഷറർ പി.വൈ. കോശി ആനന്ദപ്പള്ളി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ.പി.എം.ഏബ്രഹാം,കൺവീനർമാരായ ബിജു മണക്കാല, ജോൺസൺ കുളത്തിൻ കരോട്ട്, ജെയിംസ് തെങ്ങമം എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.