ncp
എൻ. സി. പി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംസ്ഥാന സെക്രട്ടറി എം, അലാവുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും, തുടർച്ചയായ പൈപ്പ് പൊട്ടലിന് പരിഹാരം കാണണമെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുംഅഴിമതിയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൻ. സി. പി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രസിഡന്റ് മേലൂട് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. അലാവുദീൻ ഉദ്ഘാടനം ചെയ്‌തു. ഹരി പതഞ്ജലി, ശശികുമാർ താന്നിക്കൽ,മുണ്ടപ്പള്ളി അനിൽ,അജി ചരുവിള,എൽ. എസ്‌. സുരേഷ്,, പി കെ റോയ്, വിലാസ് ഐക്കാട്, ബിജി തുമ്പമൺ,രാജു. പി യോഹന്നാൻ,ജി. അനുരാജ്,തെരേസ ജോർജ് , എം. ജോൺസൺ,അനന്തു കെ .സനൽ എന്നിവർ പ്രസംഗിച്ചു. ബിജു ശിവരാമൻ, അഭിരാജ്, ജുബിൻ, ഷാൻ പറക്കോട്,ഷിജു ആലഞ്ചേരി, ലിജു തൊടുവക്കാട്, റോണി എബ്രഹം ,സ്മിത ഏഴംകുളം, റംലത്ത് പറക്കോട്,എബ്രഹാം പി. കുര്യൻ, ജോയിക്കുട്ടി കൊടുമൺ, ഗോപകുമാർ പറക്കോട് എന്നിവർ മാർച്ചിന് നേതൃത്വം നൽകി..