03-harish-kumar
പന്തളം കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ നടന്നലഹരി നിർമാർജന ബോധവത്കരണ പരിപാടിയിൽ എക്‌സൈസ് പ്രിവന്റിവ് ഓഫിസർ വി. ഹരീഷ് കുമാർ ക്ലാസ് നയിക്കുന്നു. പി.ടി. രാജപ്പൻ, ജോസ് കെ. തോമസ് എന്നിവർ സമീപം.


പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിൽ, കേരള വിമുക്തി മിഷൻ, കേരള എക്‌സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ ലഹരി നിർമ്മാർജന ബോധവത്കരണ പരിപാടി നടത്തി. എക്‌സൈസ് പ്രിവന്റിവ് ഓഫീസർ വി. ഹരീഷ് കുമാർ ക്ലാസ് നയിച്ചു. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ടി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. ഉണ്ണിക്കൃഷ്ണ പിള്ള, കൗൺസിലർ അഡ്വ. ജോൺ ഏബ്രഹാം, സെക്രട്ടറി ശശി പന്തളം, കൺവീനർ സജി വർഗീസ്, സുനിൽ ജോൺ എന്നിവർ പ്രസംഗിച്ചു.