 
പത്തനംതിട്ട: പി.എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പി.എൻ. പണിക്കരുടെ ജന്മദിനാഘോഷം വിവിധ പരിപാടികളോടെ വികസനവാരമായി ആചരിക്കും. ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു .
പി .എൻ .പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി. കെ. നസീർ , കാൻഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീർജാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, എം. എൻ . സോമരാജൻ, സിന്ധു അനിൽ ,പൊന്നമ്മ ശശി , കാശിനാഥൻ, പഴകുളം ആന്റണി, അടൂർ രാമകൃഷ്ണൻ, എഴുമറ്റൂർ ഉണ്ണി ,എസ്. മീരാ സാഹിബ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹ്യ പ്രവർത്തകരെ ആദരിച്ചു. സ്‌കൂളുകളിൽ വായനാ കോർണറുകളുടെ പ്രവർത്തന ഉദ്ഘാടനം , മെഡിക്കൽ ക്യാമ്പുകൾ, സ്വയം തൊഴിൽ പരിശീലനം എന്നിവ ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.