അടൂർ : സബ്സിഡി നിരക്കിൽ പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന സൗരപദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്റെ അടൂർ സബ് ഡിവിഷൻ തല ഉദ്ഘാടനം അടൂർ കെ.എസ്.ഇ.ബി ഓഫീസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ രജിസ്ട്രേഷൻ നടത്തി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ കെ.മഹേഷ്കുമാർ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ കെ.അനിത, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ഷാജി, പത്തനംതിട്ട സോളാർ കോ - ഒാർഡിനേറ്റർ ശ്രീനാഥ് എന്നിവർ സന്നിഹിതരായിരുന്നു