കോഴഞ്ചേരി: 2016ൽ പണി തുടങ്ങിയ കോഴഞ്ചേരി പാലം ആറു വർഷമായി പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴഞ്ചേരി മല്ലപ്പുഴശേരി തോട്ടപ്പുഴശേരി നാരങ്ങാനം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഴയിൽ കുറുകെ മനുഷ്യപ്പാലം സൃഷ്ടിക്കും. ശനിയാഴ്ച വൈകിട്ട് 4.30ന് തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിന്ന് പ്രകടനമായി കോഴഞ്ചേരിയിൽ എത്തി,പാലം പണി നടക്കുന്ന പമ്പയാറിന് കുറുകെ വെള്ളത്തിൽ ഇറങ്ങി കോൺഗ്രസ് പ്രവർത്തകർ നിരന്നുനിന്ന് പ്രതിഷേധ പാലം തീർത്താണ് പ്രതിഷേധിക്കുക. മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും.കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.