 
റാന്നി: സൗര പുരപ്പുറ സോളാർ പദ്ധതി പ്രകാരം കെ.എസ്.ഇ. ബി വടശേരിക്കര സബ്ഡിവിഷൻ പരിധിയിലെ ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടുകൂടി സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ആദ്യസ്പോട്ട് രജിസ്ട്രേഷൻ റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ നിർവഹിച്ചു. എക്സി. എൻജിനിയർ ബിജുരാജ്, അസി. എക്സി. എൻജിനിയർ രാജേഷ് കുമാർ, അസി. എൻജിനിയർ ജയകൃഷ്ണൻ. സീനിയർ സൂപ്രണ്ട് മാത്യു സി. വി എന്നിവർ പങ്കെടുത്തു. ഗാർഹിക ഉപഭോക്താക്കൾക്ക് 2 മുതൽ 3 കിലോവാട്സ് വരെ 40% സബ്സിഡിയും 3 മുതൽ 10 കിലോവാട്സ് വരെ 20% സബ്സിഡിയും ലഭിക്കും. രജിസ്ട്രേഷന് വരുന്നവർ കൺസ്യൂമർ നമ്പരും രജിസ്‌റ്റേർഡ് നമ്പരിലുള്ള മൊബൈലും കൊണ്ടുവരണം.