അടൂർ: സഹകാർ ഭാരതി പള്ളിക്കൽ പഞ്ചായത്ത്‌ സമിതി രൂപീകരണ യോഗം സഹകാർഭാരതി കോട്ടയം വിഭാഗ് പ്രമുഖ് ആർ.ജിനു ഉദ്ഘാടനം ചെയ്തു. ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു.സഹകാർ ഭാരതി ജില്ലാ സംഘടനാസെക്രട്ടറി ഡി.അജിത്കുമാർമുഖ്യപ്രഭാഷണം നടത്തി.താലൂക്ക് പ്രസിഡന്റ് മധുസൂദനകുമാർ, എൻ. അശോക്‌കുമാർ, അജു ശശിധരൻ, ഡോ.കൃഷ്ണ വേണി,ഗീതാകുമാരി, മോഹന കുമാർ എന്നിവർ സംസാരിച്ചു ഭാരവാഹികൾ ശ്യാം മോഹൻ (പ്രസിഡന്റ്), സൂരജ് (വൈസ് പ്രസിഡന്റ്),എൻ.അശോക്‌ കുമാർ (സെക്രട്ടറി), മോഹനകുമാർ(ജോ. സെക്രട്ടറി), അജുശശിധരൻ (ട്രഷറാർ),ഡോ.കൃഷ്ണവേണി (മഹിളാസെൽ പ്രമുഖ്), സി.എസ്.ഗീതാകുമാരി (അക്ഷയശ്രീ കോ -ഒാർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.