പന്തളം : 2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും എൻ.സി. സി കേഡറ്റും പന്തളം തോട്ടക്കോണം സൗപർണ്ണികയിൽ പ്രകാശിന്റെയും ബിന്ദു പ്രകാശിന്റെയും മകളുമായ അക്ഷയ പ്രകാശിനെ കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മഞ്ജു വിശ്വനാഥ്, പന്തളം വാഹിദ് , കെ.ആർ വിജയകുമാർ, സുനിതാവേണു , ബിജു സൈമൺ, വി.എം അലക്‌സാണ്ടർ, സോളമൻ വരവുകാലായിൽ 'കോശി കെ.മാത്യു , മുരളീധരൻ പിള്ള.വി. കേരളൻ.രാജേഷ് കുമാർ, മോനി മാത്യു സുരേഷ് കുമാർ ഗോപാലകൃഷ്ണപിള്ള ബാല കൃഷ്ണപിള്ള.ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.